കേരളം

kerala

ETV Bharat / state

ജില്ലയില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ - നിയമസഭ തെരഞ്ഞെടുപ്പ്

മെയ് രണ്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.

 വോട്ടെണ്ണല്‍ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ  pathanamthitta assembly polls 2021 counting vote in pathanamthitta pathanamthitta latest news വോട്ടെണ്ണല്‍ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ പത്തനംതിട്ട നിയമസഭ തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
വോട്ടെണ്ണല്‍ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

By

Published : Apr 29, 2021, 7:15 PM IST

പത്തനംതിട്ട : ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മെയ് രണ്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്‍റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാകുക. കൂടാതെ ഓരോ സ്ഥാനാര്‍ഥിക്കും ഒരു ഏജന്‍റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാകും.

കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍/ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല. കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കായുള്ള ആന്‍റിജന്‍ ടെസ്റ്റ് സൗകര്യം ജില്ലാ ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ മുഴുവന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കൊവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണല്‍ ടേബിളുകള്‍ സജ്ജീകരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.

ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ ഇങ്ങനെ

  • തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുറ്റമ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്. ഇവിഎം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
  • റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.
  • ആറന്മുള നിയോജക മണ്ഡലത്തില്‍ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
  • കോന്നി നിയോജക മണ്ഡലത്തില്‍ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിങ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.
  • അടൂര്‍ നിയോജക മണ്ഡലത്തില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.

ABOUT THE AUTHOR

...view details