കേരളം

kerala

ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുന്നു - നിയമസഭാ തെരഞ്ഞെടുപ്പ്

സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റായ ഇടിപിബിഎസ് എണ്ണുന്നതിനുള്ള നടപടികൾ മെയ് രണ്ട് രാവിലെ എട്ടിന് ആരംഭിക്കും

counting of votes in the district is in progress in Pathanamthitta  നിയമസഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുന്നു

By

Published : Apr 27, 2021, 5:19 AM IST

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മേയ് രണ്ടിന് രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. വോട്ടെണ്ണലിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കിയിട്ടുള്ള എന്‍കോര്‍ എന്ന ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടികള്‍ നടത്തിക്കഴിഞ്ഞു. കൗണ്ടിങ് മാനേജ്‌മെന്‍റ് സിസ്റ്റമാണ് എന്‍കോര്‍. മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30ന് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റായ ഇടിപിബിഎസ് എണ്ണുന്നതിനുള്ള നടപടികളും എട്ടിന് ആരംഭിക്കും. മെഷീന്‍റെ കൃത്യത ഉറപ്പാക്കാന്‍ ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പും ഒടുവില്‍ എണ്ണും. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വോട്ടിങ് മെഷിന്‍ വോട്ടുകള്‍ എണ്ണാന്‍ മൂന്നു ഹാളുകള്‍ വീതവും പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ ഒരോ ഹാള്‍ വീതവുമാണ് ഒരുക്കുക. ഫലപ്രഖ്യാപനത്തിന് എന്‍കോര്‍ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക.

ABOUT THE AUTHOR

...view details