കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ വ്യാജമദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍ - ലോക് ഡൗണ്‍

രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പഴ വലഞ്ചുഴിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വ്യാജമദ്യം നിര്‍മിച്ച രണ്ടു പേര്‍ അറസ്റ്റിലായി.

Counterfeit  liquor  caught  Two arrested  വ്യാജമദ്യം  അറസ്റ്റ്  പത്തനംതിട്ട  ലോക് ഡൗണ്‍  കൊവിഡ്-19
വ്യാജമദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍വ്യാജമദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Apr 25, 2020, 11:17 AM IST

പത്തനംതിട്ട: ലോക്ക് ഡൗണില്‍ വ്യാജമദ്യ നിര്‍മാണവും വില്‍പനയും വ്യാപകമാകുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പഴ വലഞ്ചുഴിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വ്യാജമദ്യം നിര്‍മിച്ച രണ്ടു പേര്‍ അറസ്റ്റിലായി. ജിജി തോമസും മാതാവ് തങ്കമ്മ തോമസുമാണ് അറസ്റ്റിലായത്.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ ചാങ്ങപ്ലാക്കല്‍ വീട്ടിലായിരുന്നു തെരച്ചില്‍ നടത്തിയത്. ഇവരില്‍ നിന്നും ഒന്നര ലിറ്റര്‍ ചാരായം പിടികൂടി. പൊലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്റര്‍ വാഷ് നശിപ്പിച്ചു. പത്തനംതിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ന്യൂമാന്‍, എസ്.ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details