കേരളം

kerala

ETV Bharat / state

കളമൊഴിഞ്ഞ് കോട്ടാങ്ങൽ പടയണി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വിളിച്ചോതുന്നതാണ് മധ്യതിരുവിതാംകൂറിന്‍റെ  തനത് ക്ഷേത്ര ആചാരമായ പടയണി

By

Published : Feb 3, 2020, 8:56 PM IST

Updated : Feb 3, 2020, 10:56 PM IST

Cottangal Padayani -end  കളമൊഴിഞ്ഞ് കോട്ടാങ്ങൽ പടയണി  പടയണി
കളമൊഴിഞ്ഞ് കോട്ടാങ്ങൽ പടയണി

പത്തനംതിട്ട: ആചാരാനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ശ്രീ ഭദ്രാ പടയണിസംഘത്തിന്‍റെ വലിയ പടയണിയോടെ കോട്ടാങ്ങൽ പടയണിക്ക്
സമാപനമായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വിളിച്ചോതുന്നതാണ് മധ്യതിരുവിതാംകൂറിന്‍റെ തനത് ക്ഷേത്ര ആചാരമായ പടയണി. അർധരാത്രിക്ക് ശേഷം കാലൻ കോലം കളത്തിലെത്തി. തുടർന്ന് കാഴ്ച്ചക്കാരെ ഭക്തിലഹരിയിലാക്കി 101 പാള കൊണ്ടുള്ള ഭൈരവി കോലം കളം നിറഞ്ഞു. പുലർച്ചയോടെ നാടിനാകെ മംഗളമാശംസിച്ച് പടയണിക്കളത്തിലെത്തിയ മംഗള ഭൈരവിയും കളമൊഴിഞ്ഞു.

കളമൊഴിഞ്ഞ് കോട്ടാങ്ങൽ പടയണി

ഗണപതിയും മാടനും മറുതയും പക്ഷിയും യക്ഷിയുമെല്ലാം പടയണിക്കളത്തിൽ എഴുന്നെള്ളുന്നു. ദേശ ദേവതക്ക് മുന്നിൽ ചൂട്ടുകറ്റകളുടെയും തീവെട്ടികളുടെയും വെളിച്ചത്തിൽ കാച്ചി കൊട്ടിയ തപ്പിന്‍റെ രൗദ്രതാളത്തിൽ ചുവട് വയ്ക്കുന്ന പടയണി മംഗളമാശംസിച്ച് തുള്ളി ഒഴിയുന്നതോടെ കരയ്ക്കും കരക്കാർക്കും കാർഷിക സമൃദ്ധി കൈവരുമെന്നാണ് വിശ്വാസം. ദേശ ദേവതയായ കോട്ടാങ്ങൽ ഭഗവതിയെ തിരികെ ശ്രീ കോവിലിലേക്ക് ആനയിച്ചതോടെ ഈ വർഷത്തെ കോട്ടാങ്ങൽ പടയണിക്ക് സമാപനമായി.

Last Updated : Feb 3, 2020, 10:56 PM IST

ABOUT THE AUTHOR

...view details