കൊറോണ വൈറസ്; പത്തനംതിട്ടയില്‍ 80 പേര്‍ നിരീക്ഷണത്തില്‍ - കൊറോണ വൈറസ് ബാധ
കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കലക്ടറേറ്റില്‍ ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
![കൊറോണ വൈറസ്; പത്തനംതിട്ടയില്‍ 80 പേര്‍ നിരീക്ഷണത്തില്‍ പത്തനംതിട്ട കൊറോണ വൈറസ് ബാധ 80 people on probation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5991359-796-5991359-1581093917035.jpg)
കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 80 പേര്‍
പത്തനംതിട്ട:കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 80 പേരാണ് പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഒഴിവാക്കി. കൊറോണ രോഗ നിയന്ത്രണത്തോട് അനുബന്ധിച്ചുള്ള വിവിധ സമിതികളുടെ യോഗം കലക്ടറേറ്റില്‍ ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.