പത്തനംതിട്ട: ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ ക്യാമ്പും ജില്ലയിൽ തുറന്നിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാൽ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നത്. ടീം കമാന്‍ഡര്‍ ഉള്‍പ്പടെ തൃശൂരില്‍ നിന്നും എത്തിയ 20 പേര്‍ അടങ്ങുന്ന ഒരു സംഘമാണ് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ക്യാമ്പ് ചെയ്യുന്നത്.
കൂടുതൽ വായനക്ക്:ഇന്ന് 34,694 പേർക്ക് കൂടി കൊവിഡ്, മരണം 93
15 പേര്‍ക്ക് ഒരേസമയം കയറാന്‍ കഴിയുന്ന രണ്ടു ബോട്ടുകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കട്ടിംഗ് മെഷീനുകളും എന്‍ഡിആര്‍എഫ് സേനയുടെ ശേഖരത്തിലുണ്ട്. ആറന്മുളയിലെ എഴിക്കാട് കോളനി ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന പ്രളയ സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ക്യാമ്പ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ടീം കമാന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ കെ അശോകന്‍ പറഞ്ഞു.
അടിയന്തര ഘട്ടങ്ങളില്‍ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ:
- പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പര്‍ 1077
- ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍- 0468-2322515, 8078808915(24 മണിക്കൂറും) 9188297112 (രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ)
- ജില്ലാ കലക്ടറേറ്റ് - 0468-2222515
- താലൂക്ക് ഓഫീസ് അടൂര്‍- -04734-224826
- താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221, 2962221
- താലൂക്ക് ഓഫീസ് കോന്നി -0468-2240087,
- താലൂക്ക് ഓഫീസ് റാന്നി -04735-227442
- താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293
- താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.