പത്തനംതിട്ടയില്‍ നിയന്ത്രണം കടുപ്പിക്കുന്നു - പത്തനംതിട്ട കൊവിഡ്
നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ൻമെന്‍റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി.
![പത്തനംതിട്ടയില്‍ നിയന്ത്രണം കടുപ്പിക്കുന്നു containment zone in pathanamthitta pathanamthitta news പത്തനംതിട്ട കൊവിഡ് പത്തനംതിട്ട കണ്ടെയ്ൻമെന്‍റ് സോണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8014760-thumbnail-3x2-hjjfif.jpg)
പത്തനംതിട്ട : കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ൻമെന്‍റ് സോണ്‍ നിയന്ത്രണം ജൂലൈ 15 മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം കൂടുകയാണ്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കം 700 പേരില്‍ കൂടുതലായ സാഹചര്യത്തിലാണ് നിയന്ത്രണം ഏഴു ദിവസത്തേക്കു കൂടി നീട്ടി ഉത്തരവായത്. കൂടാതെ ഇന്ന് മുതൽ പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകളും നിലവിൽ വന്നു. പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32 തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20 കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്‌ൻമെന്‍റ് സോണ്‍ നിയന്ത്രണം.