കേരളം

kerala

ETV Bharat / state

നിലയ്ക്കൽ - പമ്പ ചെയിന്‍ സര്‍വ്വീസുകളില്‍ കണ്ടക്‌ടര്‍മാര്‍ക്ക് നിയമനം - ksrtc latest news

ടിക്കറ്റ് എടുക്കുന്നതിനായി ഏറെ നേരം ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്നതായി തീർത്ഥാടകർ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിയമനം.

നിലയ്ക്കൽ പമ്പ കെ.എസ്.ആർ.ടി.സി ചെയിന്‍ സര്‍വ്വീസുകളില്‍ കണ്ടക്‌ടര്‍മാര്‍ക്ക് നിയമനം

By

Published : Nov 18, 2019, 7:51 PM IST

പത്തനംതിട്ട: നിലയ്ക്കൽ- പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്‌ടര്‍മാരെ നിയമിച്ചു. ഇന്നു മുതലാണ് നിയമനം. ടിക്കറ്റ് എടുക്കുന്നതിനായി ഏറെ നേരം ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്നതായി തീർത്ഥാടകർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് നിയമനം. നിലയ്ക്കലിൽ നിന്നും പമ്പക്ക് പോകുന്ന എല്ലാ ചെയിൻ സർവ്വീസുകളിലും കണ്ടക്‌ടർമാരെ നിയമിച്ചിട്ടുണ്ട്.

നിലവില്‍ അയ്യപ്പൻമാർ ബസിൽ കയറി കഴിയുമ്പോൾ രണ്ട് ചെക്കിംഗ് ഇൻസ്പെക്‌ടർമാർ എത്തി ടിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്. മുഴുവൻ പേർക്കും ടിക്കറ്റ് നൽകാൻ 35 മുതൽ 45 മിനിറ്റു വരെയാണ് സമയമാണ് വേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മുതൽ ഇന്ന് വൈകിട്ട് 5.30 വരെ കെ.എസ്.ആർ.ടി.സി 750 സർവ്വീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്ക് നടത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details