കേരളം

kerala

ETV Bharat / state

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നെന്ന് പരാതി - migrant labours

കൊറോണ പോലുള്ള വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യത്തിനെതിരേയും രോഗത്തിനെതിരെയും ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പിന്‍റെ മൂക്കിനു താഴെത്തന്നെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.

പന്തളത്ത് മാലിന്യം കൂടുന്നു  ഇതര സംസ്ഥാന തൊഴിലാളികൾ  pandalam wastage story  migrant labours  pandalam migrant labours
പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നെന്ന് പരാതി

By

Published : Feb 5, 2020, 2:44 AM IST

Updated : Feb 5, 2020, 3:59 AM IST

പത്തനംതിട്ട: അടൂർ പന്തളത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പിൻഭാഗത്തായാണ് ഈ സ്ഥലം. കൊറോണ പോലുള്ള വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യത്തിനെതിരേയും രോഗത്തിനെതിരെയും ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പിന്‍റെ മൂക്കിനു താഴെത്തന്നെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നെന്ന് പരാതി
മാലിന്യം കെട്ടിക്കിടന്ന് കിണറുകളിലേക്കും തോടുകളിലേക്കും ഇറങ്ങുന്നതായി പ്രദേശവാസികളും പരാതി ഉന്നയിക്കുന്നുണ്ട്. കടക്കാട് തെക്ക് ഭാഗത്തും ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ വൃത്തിഹീനമാണ്. മാസങ്ങൾക്ക് മുൻപ് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് സ്ഥലം സന്ദർശിച്ച് കെട്ടിട ഉടമകൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. എന്നിട്ടും കാര്യങ്ങളെല്ലാം ഇപ്പോഴും പഴയപടി തന്നെയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും കലക്ടർക്കും നഗരസഭക്കും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.
Last Updated : Feb 5, 2020, 3:59 AM IST

ABOUT THE AUTHOR

...view details