പത്തനംതിട്ട : നെഞ്ചു വേദനയെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ച യുവാവിന് ഡ്യൂട്ടി ഡോക്‌ടർ ചികിത്സ നിഷേധിച്ചതായി പരാതി. കടുത്ത നെഞ്ച് വേദനയും തളർച്ചയും അനുഭവപ്പെട്ട യുവാവ് പരിശോധന ലഭിക്കാതെ ഒരു മണിക്കൂറോളം കാത്തുകിടന്നതായാണ് പരാതി. ചികിത്സ ലഭിക്കാതെ വന്നതോടെ യുവാവിനെ ബന്ധുക്കൾ ചേർന്ന് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് യുവാവ് പരാതി നൽകി.
തിരുവല്ല താലൂക്ക് ആശുപതിയിൽ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി - pathanam thitta
ചികിത്സ ലഭിക്കാതെ വന്നതോടെ യുവാവിനെ ബന്ധുക്കൾ ചേർന്ന് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നെഞ്ച് വേദനയെ തുടർന്ന് ശനിയാഴ്ച രാത്രി 10 മണിയോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങര സ്വദേശിയായ യുവാവിനാണ് ചികിത്സ നിഷേധതായി പരാതിയുള്ളത്. ഇ സി ജി എടുത്ത ശേഷവും യുവാവിനെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഡോക്‌ടറെ സമീപിച്ചു. എന്നാൽ എത്തിക്കോളാം എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇ സി ജി റിപ്പോർട്ട് നോക്കാൻ പോലും തയാറാകാതെ തിങ്കളാഴ്ച ഒ പി യിൽ എത്തി ഫിസിഷ്യനെ കാണാൻ നിർദേശിച്ച് ഡോക്‌ടർ മടങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.