കേരളം

kerala

ETV Bharat / state

സമൂഹ അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചു - ലോക്ക് ഡൗണ്‍

തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വളണ്ടിയര്‍ സമിതികള്‍ രൂപീകരിച്ചാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം

pathanamthitta community kitchen  പത്തനംതിട്ട സമൂഹ അടുക്കള  കുടുംബശ്രീ ഭക്ഷണം  കൊറോണ പ്രോട്ടോക്കോള്‍  സാനിറ്റൈസര്‍  പത്തനംതിട്ട ജനറല്‍ ആശുപത്രി  ലോക്ക് ഡൗണ്‍  വളണ്ടിയര്‍ സമിതി
സമൂഹ അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചു

By

Published : Mar 27, 2020, 5:30 PM IST

പത്തനംതിട്ട: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ജില്ലയിൽ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ്‌ വാഷ്, സോപ്പ് തുടങ്ങിയ എല്ലാ പ്രതിരോധ മുന്‍കരുതലുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍ധനര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, അലഞ്ഞുനടക്കുന്നവര്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍ എന്നിവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ചുനല്‍കും.

സമൂഹ അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചു

നിലവില്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും കലക്‌ടറേറ്റിലും നഗരസഭ ആഹാരം എത്തിച്ചുനല്‍കുന്നുണ്ട്. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് രാവിലെ 10.30ന് മുമ്പ് 0468 2222249 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അടിസ്ഥാനവിവരങ്ങൾ നൽകി, ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വളണ്ടിയര്‍ സമിതികള്‍ രൂപീകരിച്ചാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം.

ABOUT THE AUTHOR

...view details