കേരളം

kerala

ETV Bharat / state

തെരുവ് നായ ആക്രമണം; പത്തനംതിട്ടയില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി തുടങ്ങി: ജില്ല കലക്‌ടര്‍ - kerala news updates

ജില്ലയിലെ മുഴുവന്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും ലൈസന്‍സ് നല്‍കി തുടങ്ങിയെന്ന് ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

pta dog issue  ലൈസന്‍സ്  തെരുവ് നായ ആക്രമണം  പത്തനംതിട്ട  പത്തനംതിട്ടയില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി  ആക്ഷന്‍ പ്ലാന്‍  ജില്ല കലക്‌ടര്‍  കലക്‌ടര്‍  Pathanamthitta  action plan started  Pathanamthitta news  Pathanamthitta news updates  latest news in Pathanamthitta  kerala news updates  stray dogs
തെരുവ് നായ ആക്രമണം; പത്തനംതിട്ടയില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി തുടങ്ങി: ജില്ല കലക്‌ടര്‍

By

Published : Sep 16, 2022, 10:16 PM IST

പത്തനംതിട്ട : തെരുവ് നായകളുടെ ആക്രമണം തടയുവാനും അവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും തടയുന്നതിനുമായി ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കി തുടങ്ങിയെന്ന് ജില്ലാ കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട അഞ്ചക്കാലയില്‍ പേ വിഷബാധക്കെതിരായ വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്‌ടര്‍.

തെരുവ് നായ ആക്രമണം; പത്തനംതിട്ടയില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി തുടങ്ങി: ജില്ല കലക്‌ടര്‍

വളര്‍ത്ത് മൃഗങ്ങളുടെ വാക്‌സിനേഷന്‍ ഉറപ്പു വരുത്തുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. പതിനായിരത്തിലധികം വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വളര്‍ത്ത് മൃഗങ്ങള്‍ക്ക് എല്ലാ പഞ്ചായത്തുകളും ലൈസന്‍സ് നല്‍കി തുടങ്ങിയിട്ടുണ്ട്.

വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. ജില്ലയിലെ 2019 ലൈഫ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 75,000 നായകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 61,000 വളര്‍ത്ത് നായകളും 14,000 തെരുവ് നായകളുമാണുള്ളത്.

2022ല്‍ അവയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. വളര്‍ത്ത് മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് വളരെ വേഗത്തില്‍ മുന്നേറുകയാണ്. തെരുവ് നായകളെ വാക്‌സിനേഷന്‍ ചെയ്യുന്ന പദ്ധതികളും തയാറായി കൊണ്ടിരിക്കുകയാണ്. ഇതിനായി കുടുംബ ശ്രീയില്‍ നിന്നുള്ള പ്രവര്‍ത്തകരെ പരിശീലനത്തിനായി തെരഞ്ഞെടുത്തു.

ഇവരുടെ സംസ്ഥാന തല പരിശീലനത്തിന് ശേഷം തെരുവ് നായകളുടെ വാക്‌സിനേഷന്‍ ആരംഭിക്കും. ദീര്‍ഘകാല പദ്ധതികളിലായി എല്ലാ പഞ്ചായത്തുകളിലും റസ്‌ക്യു ഷെല്‍ട്ടറുകള്‍ കണ്ടെത്തുകയും ബ്ലോക്ക് തലത്തില്‍ വന്ധീകരണ സെന്ററുകള്‍ നിര്‍മിക്കുകയും ചെയ്യും. ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ സുരക്ഷിതമായ തെരുവുകളും പ്രദേശങ്ങളും ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കലക്‌ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details