പത്തനംതിട്ട: പ്രളയ സമയത്ത് പമ്പാനദിയില്‍ അടിഞ്ഞു കൂടിയ മണല്‍ നിലക്കലിലേക്ക് മാറ്റിയിടാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം. എന്നാല്‍ മണല്‍ മാറ്റുന്നതിന് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു. വരുംദിവസങ്ങളില്‍ 150 ഓളം ട്രക്കുകള്‍ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്‌ട്സ് ലിമിറ്റഡിനാണു ചുമതല നല്‍കിയിരിക്കുന്നത്.
പമ്പയില്‍ പ്രളയത്തില്‍ അടിഞ്ഞ മണല്‍ നീക്കാന്‍ നിര്‍ദേശം - pathanamthitta collector
മണല്‍ മാറ്റുന്നതിന് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ്
ഫീല്‍ഡ് വെരിഫിക്കേഷനുവേണ്ടി റാന്നി തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്. പ്രളയ സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ നീക്കം ചെയ്യേണ്ട അധിക അളവ് മണല്‍ പരിശോധിക്കുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിച്ചിരുന്നു. 75,000 മീറ്റര്‍ ക്യൂബിക് മണല്‍ നീക്കം ചെയ്യണമെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് നിലവില്‍ എത്ര മീറ്റര്‍ ക്യൂബിക് മണല്‍ നീക്കം ചെയ്യണമെന്ന പുതിയ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്‌ട്സ് ലിമിറ്റഡിന് ദേവസ്വം സെക്രട്ടറി നല്‍കിയ അനുവാദത്തിന്‍റെ അടിസ്ഥാനത്തിലാണു നദിയില്‍ നിന്നുള്ള മണല്‍ നീക്കം ആരംഭിച്ചത്. വലിയ മഴക്ക് മുമ്പേ മണല്‍ നീക്കാനാണ് ശ്രമം.