പത്തനംതിട്ട:സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്‌ടർ പി.ബി നൂഹിന്‍റെ നേതൃത്വത്തില്‍ ഡിസ്ട്രിക്‌ട് കലക്‌ടേഴ്‌സ് വോളണ്ടിയര്‍ ടീം രൂപീകരിച്ചു. വിദ്യാര്‍ഥികളെയും വിവിധ സാമൂഹിക മേഖലകളില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തിയാണ് സന്നദ്ധ സേവന ടീം രൂപീകരിച്ചത്. സമൂഹം നേരിടുന്ന പ്രതിസന്ധികളിലും അവശ്യഘട്ടങ്ങളിലും സന്നദ്ധ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ടീമിന്‍റെ ലക്ഷ്യം.
പത്തനംതിട്ടയിൽ സാമൂഹിക സേവനത്തിനൊരുങ്ങി കലക്‌ടറും സംഘവും - P.b Nooh
വിദ്യാര്‍ഥികളും വിവിധ സാമൂഹിക മേഖലകളില്‍ ഉള്ളവരുമാണ് ഡിസ്ട്രിക്‌ട് കലക്‌ടേഴ്‌സ് വോളണ്ടിയര്‍ ടീമിൽ ഉള്‍പ്പെടുന്നത്.
പത്തനംതിട്ടയിൽ സാമൂഹിക സേവനത്തിനൊരുങ്ങി കലക്‌ടറും സംഘവും
ആരോഗ്യം, പരിസ്ഥിതി, ശുചീകരണം, പ്ലാസ്റ്റിക് അവബോധം, വാഹന അപകടങ്ങള്‍ കുറയ്ക്കുക, വിനോദസഞ്ചാരം, ശുദ്ധജല സ്രോതസ് സംരക്ഷണം, മലിനീകരണം തടയുക എന്നിവക്കായി ബോധവൽക്കരണവും പ്രചാരണ പരിപാടികളും മറ്റ് സാമൂഹിക സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ വേണമെന്ന് കലക്‌ടർ അഭ്യര്‍ഥിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുക.