കേരളം

kerala

ETV Bharat / state

ചില്ലിന്‍റെ വരെ മേല്‍ക്കൂരയുടെ കാലത്ത് ഓലക്കച്ചവടം സജീവമാക്കി ജമീലയും കുടുംബവും - ഓല

പത്തനംതിട്ട കടമ്പനാട്ടെ ജമീലയും കുടുംബവുമാണ് തമിഴ്‌നാട്ടില്‍ നിന്നും ഓലയെത്തിച്ച് വില്‍പ്പന നടത്തുന്നത്.

Cocunut leaf market of a family in pathanamthitta  trends in the time of concreat and glass roof  മേല്‍ക്കൂരകള്‍ കോണ്‍ഗ്രീറ്റും ഗ്ലാസുമാകുന്ന കാലത്ത് ഓലകച്ചവടം  പത്തനംതിട്ട കടമ്പനാട്ട് ജമീലയും കുടുംബവും  പത്തനംതിട്ട വാര്‍ത്ത  pathanamthitta news  ola  ഓല  ഓലമേഞ്ഞ വീട്
മേല്‍ക്കൂരകള്‍ കോണ്‍ഗ്രീറ്റും ഗ്ലാസുമാകുന്ന കാലത്ത് ഓലകച്ചവടം സജീവമാക്കിയൊരു കുടുംബം

By

Published : Aug 8, 2021, 9:29 PM IST

പത്തനംതിട്ട : ഓലമേഞ്ഞ വീടുകള്‍ കേരളത്തില്‍ ഇന്ന് അപൂര്‍വമാണ്. മഴ വന്നാല്‍ ചോര്‍ന്നൊലിക്കുകയും കനത്ത കാറ്റടിച്ചാല്‍ ഉലയുകയും ചെയ്യുന്ന പുരകളില്‍ അന്തി താണ്ടിയവര്‍ക്ക് ആ അനുഭവം നോവേറിയതാണ്. ഓലപ്പുരയിലെ ചാണകം മെഴുകിയ നിലത്ത് വറുതിയനുഭവിച്ചവര്‍ അനേകമുണ്ട് നമുക്ക് പൂര്‍വികരായി.

കാലം പോകെ ഓല മേൽക്കൂരകൾക്ക് പകരം ഓടുവന്നു, പിന്നെയത് കോൺക്രീറ്റിന് വഴിമാറി. ചില്ലുകൊണ്ടുള്ള മേൽക്കൂര വരെ പ്രചാരത്തില്‍ വന്നതോടെ ഓലയുപയോഗം നന്നേ കുറഞ്ഞു. എന്നാല്‍ ഇന്നും ഓലക്കച്ചവടം നടത്തുന്നൊരു കുടുംബമുണ്ട് പത്തനംതിട്ട കടമ്പനാട്ട്.

ഓലക്കച്ചവടം തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത്

ജമീലയും കുടുംബവുമാണ് പാരമ്പര്യമായുള്ള ഓലവില്‍പ്പന ഇന്നും തുടരുന്നത്. ഓലപ്പുരകള്‍ വ്യാപകമായുണ്ടായിരുന്ന കാലം മുതല്‍ മെടഞ്ഞ് വില്‍പ്പന നടത്തി വരുന്ന കുടുംബമാണിത്. ഓല ശേഖരിച്ച് മെടയുന്ന പ്രക്രിയ പ്രതിസന്ധിയിലായതോടെ, മെടഞ്ഞ ഓലകൾ തമിഴ്‌നാട്ടിൽ നിന്നെത്തിച്ചാണ് ഇവര്‍ കച്ചവടം നടത്തുന്നത്.

ഓലക്കച്ചവടം സജീവമാക്കി പത്തനംതിട്ടയില്‍ ഒരു കുടുംബം

വില്‍പ്പന ഷെഡ്ഡുകള്‍, ഇഷ്ടികച്ചൂളകളുടെ മേൽക്കൂര തുടങ്ങിയവയ്ക്കും കൃഷി ആവശ്യങ്ങള്‍ക്കുമാണ് മെടഞ്ഞ ഓലകൾക്ക് ഇപ്പോള്‍ ആവശ്യക്കാരുള്ളതെന്ന് ജമീല പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഓലകൾ എത്തുന്നത്. ഇരുപത്തഞ്ച് മടൽ ഓല ചേരുന്നതാണ് ഒരു കെട്ട്.

ഓലമെടയലെന്ന അയല്‍ക്കൂട്ടം

650 രൂപയാണ് വില. പണ്ടുകാലങ്ങളില്‍ ചെറിയ വീട് മേയാൻ എട്ട് കെട്ടോല വേണ്ടി വന്നിരുന്നു. അൻപത് കെട്ട് ഓല കൊണ്ടുവരെ മേൽക്കൂര തയ്യാറാക്കിയിരുന്ന വീടുകൾ അന്നത്തെ ആഡംബര വീടുകളായിരുന്നു. അന്ന് പുരമേയൽ എന്നത് അയൽപക്ക സ്നേഹം വിളങ്ങുന്ന ആഘോഷവുമായിരുന്നു.

പുഴകളിലും തോടുകളിലും കുതിർത്തെടുക്കുന്ന ഓല മെടഞ്ഞെടുക്കുന്ന ജോലി കൂടുതലും സ്ത്രീകളായിരുന്നു ചെയ്‌തിരുന്നത്. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടുള്ള ഓലമെടയൽ ചടങ്ങ് അന്നത്തെ അനൗദ്യോഗിക അയൽക്കൂട്ടങ്ങളായിരുന്നു. ഓലകൾ മെടഞ്ഞുണക്കി കഴിഞ്ഞാൽ പുരമേയൽ ചടങ്ങിന് തിയ്യതി നിശ്ചയിക്കും.

വീടിന്‍റെ പരിസരങ്ങളില്‍ ഓലമേഞ്ഞ കുടിൽ

പ്രദേശത്തെ മറ്റ് വീടുകളിൽ പുരമേയൽ ഇല്ലെന്നുറപ്പ് വരുത്തിയാകും ഒരോരുത്തരും തിയ്യതി നിശ്ചയിക്കുക. ഓലമേഞ്ഞ ഹോട്ടലുകള്‍ അപൂര്‍വമായി ചിലയിടങ്ങളില്‍ കാണാം. വീടിന്‍റെ പരിസരങ്ങളില്‍ ഓലമേഞ്ഞ കുടിൽ നിർമിക്കുന്നവരുമുണ്ട് ഇക്കാലത്ത്. ഓലപ്പുരകളോട് മലയാളിക്കുള്ള ഇഷ്ടത്തിന്‍റെ പ്രതീകങ്ങളാണ് ഇവയൊക്കെ.

ALSO READ:വനിത ഡോക്ടറെ മര്‍ദിച്ച സംഭവം : ആശുപത്രികളില്‍ സുരക്ഷ വർധിപ്പിക്കണമെന്ന് കെജിഎംഒഎ

ABOUT THE AUTHOR

...view details