ശബരിമലയില്‍ ശുചീകരണത്തൊഴിലാളി മരിച്ചു - ശബരിമല വാര്‍ത്തകള്‍
സാനിറ്റേഷന്‍ സൊസൈറ്റി അംഗം ഗണേശനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ശബരിമലയില്‍ ശുചീകരണത്തൊഴിലാളി മരിച്ചു
ശബരിമല: സന്നിധാനത്ത് ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്നാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. സാനിറ്റേഷന്‍ സൊസൈറ്റി അംഗമായ ഗണേശനാണ് (38) മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഗണേശനെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അടൂര്‍ ആര്‍ഡിഒയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.