പത്തനംതിട്ട:ചെന്നീർക്കരയിൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിനിടെ ഉണ്ടായ ആക്രമണത്തിൽ സംഘാടകരായ 4 പേർക്ക് കുത്തേറ്റു. 3 പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്‌സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ തിരുവോണദിവസം നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.
സംഭവത്തില്‍ ആറാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ നിധീഷ് കുമാർ (26), ഏഴാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ വാലിയേഴത്ത് വീട്ടിൽ അഖിൽ വി എസ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 7 അംഗ സംഘമാണ് ആക്രമണം നടത്തിയത്. 5 പേര്‍ ഒളിവിലാണ്.