പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാന്‍, സെയ്‌ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്‌മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ എസ്എഫ്ഐയും പൊലീസും തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക് - സൂക്ഷ്‌മ പരിശോധനയുമായി ബന്ധപ്പെട്ട് തർക്കം
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്‌മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ് എഫ് ഐയും പൊലീസും തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്
സൂക്ഷ്‌മ പരിശോധനയുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്‌ക്ക് കോളജില്‍ എസ്എഫ്ഐ - കെഎസ്‌യു സംഘര്‍ഷമുണ്ടായിരുന്നു. കോളജ് അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് കോളേജിൽ എത്തി. ശേഷം വൈകിട്ടാണ് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടന്നത്.
ഇതിനിടെ വീണ്ടും സംഘർഷം ഉണ്ടായി. ഇതോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ സംഘർഷം നടന്നത്.