പത്തനംതിട്ട:പൊലീസുകാരൻ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ലെന്നരോപിച്ച് ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂര മർദനം. തെങ്ങമം മുണ്ടപ്പള്ളിയിലെ വിൽസണ്‍ (42)നാണ് കൊടുമൺ സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായത്. അടൂർ സ്റ്റേഷൻ പരിധിയിലെ ആനന്ദപ്പള്ളി കച്ചേരിപ്പടി റോഡിൽ കോട്ടപ്പുറം ജങ്ഷന് സമീപം ബൈക്കില്‍ വരികയായിരുന്ന കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നാദിർഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദനം.
ബൈക്കിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവർക്ക് പൊലീസിന്‍റെ ക്രൂര മർദനം - പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍
തെങ്ങമം മുണ്ടപ്പള്ളിയിലെ വിൽസണാണ് കൊടുമൺ സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായത്. കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നാദിർഷയുടെ ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദനം.
പൊലീസുകാരൻ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ല; ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂര മർദ്ദനം
ലോറിയെ പിന്തുടർന്ന് പിടികൂടി കൊടുമൺ സ്റ്റേഷനിൽ എത്തിച്ച് സി.സി.ടി.വി ഇല്ലാത്ത ഭാഗത്തു കൊണ്ടുപോയി നെഞ്ചിനും തലയ്ക്കും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് വിൽസൺ പറഞ്ഞു. വിൽസണെ അടൂർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിവിൽ പൊലീസ് ഓഫീസർ നാദിർഷയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.