പത്തനംതിട്ട :ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 ന് തുറക്കും. നാളെ (നവംബര്‍ 11) ആണ് ആട്ട ചിത്തിര. പൂജകൾ പൂർത്തിയാക്കി 11 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും (chithira atta thirunal Sabarimala temple to open today).
മണ്ഡകാല-മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. അന്ന് തന്നെ പുതിയ ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിയ്ക്കൽ ചടങ്ങും നടക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകൾ നടക്കുക.
നവംബർ 17ന് ആണ് വിശ്ചികം ഒന്ന്. അന്നേ ദിവസം അയ്യപ്പൻ്റെയും മാളികപ്പുറത്തമ്മയുടെയും തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. അതേസമയം 27 ന് ആണ് മണ്ഡലപൂജ.
അന്ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന തിരുനട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം വീണ്ടും തുറക്കും. 2024 ജനുവരി 15ന് ആണ് മകരവിളക്ക്. ജനുവരി 19ന് രാവിലെ തിരുനട അടയ്ക്കുന്നതോടെ ഒരു തീർഥാടന കാലത്തിന് പരിസമാപ്‌തിയാകും.
ALSO READ:Sabarimala Pilgrimage: 5 ഭാഷകളില്‍ ഭക്ഷണ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം, അമിത വില ഈടാക്കുന്നത് തടയുമെന്ന് മന്ത്രി ജി ആര്‍ അനില്‍
അമിതവില ഈടാക്കുന്നത് തടയും :ശബരിമല തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കാതാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ (Sabarimala Pilgrimage) വ്യക്തമാക്കി. അഞ്ച് ഭാഷകളില്‍ വിലവിവര പട്ടിക, പരാതി നല്‍കാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണമെന്നതാണ് നിര്‍ദേശം.
അതേസമയം ഭക്ഷണ സാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ (Sabarimala Sree Dharmasastha Temple visit) സ്വീകരിച്ചത്. ഹോട്ടലുകളിലെയും റസ്‌റ്റൊറന്‍റുകളിലെയും ശബരിമല തീർഥാടകർക്കുള്ള ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് പ്രസിദ്ധീകരിക്കും.
ഭക്ഷണ സാധനങ്ങളുടെ വില പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ജില്ലകളിലും യോഗങ്ങൾ നടന്നിരുന്നു. ഹോട്ടൽ, റസ്‌റ്റൊറന്‍റ് സംഘടനകൾ ചില സാധനങ്ങൾക്ക് നേരിയ വിലവർധന ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചു ഭാഷകളിൽ കടകളിൽ വിലവിവര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. വിലവിവര പട്ടികയ്‌ക്കൊപ്പം ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പർ എന്നിവയും പ്രദർശിപ്പിക്കണം.
തീർഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിലും അളവിലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനകളും മുൻകൂർ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിർദേശം. ഇതിലൂടെ ഒരേ ഭക്ഷണ സാധനത്തിനും ഉത്‌പന്നത്തിനും രണ്ടുതരത്തിൽ വില ഈടാക്കുന്നത് തടയും.