പത്തനംതിട്ട:പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി. റാന്നി മാടമൺ സ്വദേശി ഷാരോൺ (15), മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് (16)എന്നിവരെയാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളെയും പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽ നിന്നാണ് കണ്ടത്. .
പത്തനംതിട്ടയില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികളെ കണ്ടെത്തി - കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ട് പേരെയും മലയാലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കുട്ടികൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കും.
ശനിയാഴ്‌ച(23.07.2022) മുതലാണ് വിദ്യാർത്ഥികളെ കാണാതായത്. ഇന്നലെയാണ്(25.07.2022) കുട്ടികളുടെ വീട്ടുകാര്‍ മലയാലപ്പുഴ, പെരുനാട് പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.