കേരളം

kerala

ETV Bharat / state

പ്രസവം ഉള്‍വനത്തില്‍; അമ്മക്കും കുഞ്ഞിനും കരുതലുമായി മെഡിക്കല്‍ സംഘം - tribal woman gave birth news

മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ആദിവാസി ദമ്പതികള്‍ക്കാണ് ഉള്‍വനത്തില്‍ കുഞ്ഞ് പിറന്നത്. ചാലക്കയം വനമേഖലയിലാണ് ഇവര്‍ താമസിക്കുന്നത്

ആദിവാസി യുവതി പ്രസവിച്ചു വാര്‍ത്ത  ചികിത്സാ സഹായം വാര്‍ത്ത  tribal woman gave birth news  medical assistance news
മെഡിക്കല്‍ സംഘം

By

Published : May 26, 2021, 1:42 AM IST

Updated : May 26, 2021, 5:56 AM IST

പത്തനംതിട്ട: ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും കരുതലേകാന്‍ മെഡിക്കൽ സംഘമെത്തി. നടപ്പാത പോലുമില്ലാത്ത ശബരിമല വനത്തില്‍ എത്തിയാണ് ചികിത്സ നൽകിയത്. തനു, സന്ധ്യ ദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്.

ആദിവാസി യുവതി ഉള്‍വനത്തില്‍ പ്രസവിച്ചു

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്‌ടര്‍ പറഞ്ഞു. മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ ചാലക്കയം വനമേഖലയിലാണ് താമസിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസർ ഡോക്‌ടർ ലക്ഷ്‌മി ആർ പണിക്കർ, സ്റ്റാഫ് നഴ്‌സ് ബിന്ദു, ഡ്രൈവർ വൈശാഖ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ വൈസ് ചെയർമാൻ സുബിൻ വർഗീസ്, എസ് ടി പ്രൊമോട്ടർ രതീഷ് എന്നിവർ സ്ഥലത്തെത്തി. റാന്നി സിഎച്ച്‌സിയില്‍ വിവരം അറിയിച്ച ശേഷമാണ് മെഡിക്കല്‍ സംഘം മടങ്ങിയത്.

Last Updated : May 26, 2021, 5:56 AM IST

ABOUT THE AUTHOR

...view details