പത്തനംതിട്ട:മക്കളെ ഉപയോഗിച്ച് ബോഡി പെയിന്‍റിംഗ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് മേൽ കുരുക്ക് മുറുകുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷനും രംഗത്തെത്തി. പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു.
രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ - pathanmthitta news
വീഡിയോയില്‍ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
![രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ Child Rights Commission orders criminal action against Rahna Fathima പത്തനംതിട്ട വാർത്ത pathanmthitta news രഹ്ന ഫാത്തിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7755054-thumbnail-3x2-pp.jpg)
സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്‍റെ സൈബര്‍വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം.
കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ രഹ്ന ഫാത്തിമ തന്നെയാണ് പുറത്ത് വിട്ടത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ബാറിലെ അഭിഭാഷകനും ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. എ വി അരുൺ പ്രകാശ് ചൊവ്വാഴ്ച തിരുവല്ല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു.