പത്തനംതിട്ട : കഴിഞ്ഞവര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ (Chief Minister's Police Medal ) സമ്മാനിച്ചു. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ ചേംബറില്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡാണ് ജേതാക്കള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തത്. വിശിഷ്‌ടാതിഥിയായി മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ പങ്കെടുത്തു.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍ ജോസ്, ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജെ ഉമേഷ് കുമാര്‍, തിരുവനന്തപുരം വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാര്‍, തണ്ണിത്തോട് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍.മനോജ് കുമാര്‍, ചിതറ പൊലീസ് ഇന്‍സ്പെക്ടര്‍ എം.രാജേഷ്, ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐ എ.ബിനു, ഡിസിആര്‍ബിഎ എസ്.ഐ വി.കെ സഞ്ജു, പൊലീസ് ഫോട്ടോഗ്രാഫര്‍ ജി.ജയദേവകുമാര്‍, ഡിസിആര്‍ബി യൂണിറ്റിലെ എസ്‌സിപിഒ എസ്.സ്മിത, പന്തളം പൊലീസ് സ്റ്റേഷനിലെ സിപിഒ അമീഷ്, ചിറ്റാര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ ഓഫിസിലെ ഡ്രൈവര്‍ എസ്‌സിപിഒ പ്രകാശ് എന്നിവരാണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്.