പത്തനംതിട്ട:ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിയുടെ മറവില്‍ നടത്താനുദ്ദേശിക്കുന്ന ഭൂമിക്കച്ചവടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ചെറുവള്ളി എസ്റ്റേറ്റിലേക്കുള്ള മാര്‍ച്ച് റാന്നിയിലെത്തി. നാളെ രാവിലെ എട്ടിന് മാർച്ച് പുനരാരംഭിച്ച് 11മണിക്ക് ചെറുവള്ളി എസ്റ്റേറ്റിൽ എത്തും.
ചെറുവള്ളി വിമാനത്താവളം; ഭൂമി വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ മാര്‍ച്ച്
എസ്റ്റേറ്റിലെ ഭൂമി അനധികൃതമായി വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ദളിത് മുന്നേറ്റ സമിതിയുടെ ആരോപണം
ചെറുവള്ളി വിമാനത്താവള നിര്‍മാണ നീക്കത്തിനെതിരെ ദളിത് മുന്നേറ്റ സമിതി മാര്‍ച്ച് നടത്തി
സര്‍ക്കാര്‍ നിയോഗിച്ച റവന്യൂ സ്‌പെഷല്‍ ഓഫിസര്‍ ഡോ. രാജമാണിക്യം വില്‍പ്പന റദ്ദാക്കിയ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടി ദുരൂഹമാണ്. 2264 ഏക്കര്‍ ഭൂമിയില്‍ വിമാനത്താവളത്തിന് പരമാവധി 600 ഏക്കര്‍ മതിയെന്നിരിക്കേ ബാക്കി ഭൂമി ഒരു വിദേശ വ്യവസായിക്ക് കൈമാറി ശതകോടികളുടെ കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്ന് ദളിത് മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.