പത്തനംതിട്ട:ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമജീവിതതിലായിരുന്നു.
ചെങ്ങറ സമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു - ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു
കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
ളാഹ ഗോപാലന്‍
ചെങ്ങറ ഭൂസമര നായകനായിരുന്ന ളാഹ ഗോപാലൻ സംസ്ഥാനത്ത് ഉടനീളം നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സാധുജന വിമോചന വേദി നേതാവും റിട്ട:കെഎസ്ഇബി ജീവനക്കാരനുമാണ്.