പത്തനംതിട്ട:ഉറവിടം അറിയാത്ത കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. ജില്ല ഭരണകൂടം സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിനാണ് ശുപാർശ സമര്‍പ്പിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ, കുലശേഖരപതി സ്വദേശി എന്നിവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് ശുപാര്‍ശ - pathanamthitta central junction
ഉറവിടം അറിയാത്ത കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടം സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് ശുപാർശ നല്‍കിയത്.
പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
ഇതിനിടെ ജില്ലയില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കി. പത്തനംതിട്ട സെൻട്രൽ ജങ്ഷന്‍- കുമ്പഴ റോഡ് ഇന്ന് രാവിലെ ബാരിക്കേഡും വീപ്പകളും ഉപയോഗിച്ച് പൊലീസ് കയർകെട്ടി അടച്ചു. പ്രധാന റോഡുകളെല്ലാം പൊലീസിൻ്റെ കർശന നിരീക്ഷണത്തിലാണ്. പത്തനംതിട്ട നഗരസഭയിലെ 13, 21, 22, 23 വാർഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാർഡുകളുമാണ് നിലവിൽ കണ്ടെയ്‌ന്‍മെന്‍റ് സോണിലുള്ളത്.