പത്തനംതിട്ട:ശബരിമല ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ സി.സി.ടി.വി ക്യാമറ വലയത്തില്‍. തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 ക്യാമറകളാണ് സ്ഥാപിച്ചത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര് നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം.
AR Premkumar Crime Branch SP Sannidhanam Control Room Charge സന്നിധാനത്തെ കണ്ട്രോള് റൂം മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസറും ക്രൈം ബ്രാഞ്ച് എസ്.പിയുമായ എ.ആര് പ്രേംകുമാറിനാണ്. നിരീക്ഷണ ക്യാമറകളുടെ പ്രധാന കണ്ട്രോള് റൂം പമ്പയിലാണ്. കെല്‍ട്രോണാണ് സി.സി.ടി.വി സ്ഥാപിച്ചത്. മൃഗങ്ങളുടെ സാന്നിധ്യം, മറ്റ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുക എന്നിവയും സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നു.
ദേവസ്വം വിജിലന്‍സിന്റെ 75 സി.സി.ടി.വി ക്യാമറകള്‍