കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം - കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്

അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും 24 മണിക്കൂറും സേവന സന്നദ്ധതരായിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിര്‍ദേശിച്ചു

pathanamthitta latest news  pathanamthitta  Caution to health officials  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം
കൊവിഡ് 19; പത്തനംതിട്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം

By

Published : Mar 10, 2020, 6:16 PM IST

പത്തനംതിട്ട: ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം. കൊവിഡ് 19 അടിയന്തര സാഹചര്യം പരിഗണിച്ച് അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും 24 മണിക്കൂറും സേവന സന്നദ്ധരായിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തിൽ പറയുന്നു.

ഔദ്യോഗിക ഫോണുകളും സ്വകാര്യ ഫോണുകളും 24 മണിക്കൂറും സ്വിച്ച് ഓഫ് ആകാതെ സൂക്ഷിക്കുകയും കോൾ അറ്റന്‍റ് ചെയ്യുകയും വേണം. ജില്ലയുടെ ഏത് ഭാഗത്തും സേവനം നൽകുന്നതിന് സന്നദ്ധരാകാനും മേലധികാരിയുടെ അനുവാദത്തോടെ മാത്രം അത്യാവശ്യ ഘട്ടങ്ങളിൽ അവധിയെടുക്കാനും സർക്കുലറിൽ ജീവനക്കാരോട് നിർദേശിക്കുന്നു. അവധിയിലുള്ള ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്നും ദീർഘകാല അവധിയിലുള്ളവരുടെ വിവരങ്ങൾ അറിയിക്കാനും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details