പത്തനംതിട്ട:ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനെ (Minister K Radhakrishnan) ജാതീയമായി അധിക്ഷേപിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍ (Caste Abuse Through Social Media). തിരുവല്ല കടപ്ര സ്വദേശി ശരത് നായരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എഫ്‌എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ദേവസ്വം മന്ത്രി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ശരത് ജാതി അധിക്ഷേപം നടത്തിയത്.
ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വച്ചാണ് ഇയാൾ ജാതീയമായി അധിക്ഷേപിക്കുന്ന പോസ്റ്റ് ഇട്ടത്. ജാതിപ്പേര് ചേർത്തുകൊണ്ടായിരുന്നു പോസ്റ്റ്. എസ്‌സി - എസ്‌ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പുളിക്കീഴ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്.
Also read:Minister K Radhakrishnan About Caste Discrimination: 'ജാതി വിവേചനം നേരിടേണ്ടി വന്നു': വെളിപ്പെടുത്തി മന്ത്രി കെ രാധാകൃഷ്‌ണന്‍
ജാതി വിവേചനം നേരിട്ടെന്ന് മന്ത്രിയുടെ തുറന്നുപറച്ചിൽ : ജാതി വിവേചനം (caste discrimination) നേരിടേണ്ടി വന്നിരുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ ഇതിന് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തി എന്നായിരുന്നു മന്ത്രി തുറന്ന് പറഞ്ഞത് (K Radhakrishnan).
'ഞാന്‍ ഒരു ക്ഷേത്രത്തില്‍ പരിപാടിക്ക് പോയിരുന്നു. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന പൂജാരി വിളക്ക് കത്തിച്ചു കൊണ്ടുവന്നു. തുടർന്ന് വിളക്ക് എന്‍റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി ഞാൻ മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല, പകരം വിളക്ക് നിലത്തുവച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്' - ഇതായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
ജാതീയമായ വേർതിരിവിന് എതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം പ്രകടിപ്പിച്ചതായും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു (K Radhakrishnan on Caste Discrimination). കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം (Thanthri Samajam) രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമര്‍ശം തെറ്റിധാരണ മൂലം സംഭവിച്ചതാണ് എന്നായിരുന്നു സമാജത്തിന്‍റെ പ്രതികരണം. നട തുറന്നിരിക്കുന്ന സമയമായതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാനാണ് ശ്രമിച്ചത്. ആരോപണം ക്ഷേത്ര സംസ്‌കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചാണെന്നും തന്ത്രി സമാജം കൂട്ടിച്ചേർത്തിരുന്നു.
സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളിൽ വിശ്വാസികൾ വീണുപോകരുതെന്നും വിശദീകരണ കുറിപ്പിൽ പറഞ്ഞിരുന്നു.
Also read:Thanthri Samajam Explanation | ജാതിവിവേചന പരാമർശം കുത്തിപ്പൊക്കിയത് രാഷ്ട്രീയ ദുഷ്ടലാക്ക്; വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം