കേരളം

kerala

ETV Bharat / state

കോട സൂക്ഷിച്ചതിന് മുന്‍ സൈനികനെതിരെ കേസ് - crime news

വീട്ടില്‍ 50 ലിറ്റര്‍ കോട സൂക്ഷിച്ചതിനാണ് എക്‌സൈസ് സംഘം മുന്‍ സൈനികനായ അനില്‍ കുമാറിനെതിരെ കേസെടുത്തത്.

പത്തനംതിട്ട  പത്തനംതിട്ട വാര്‍ത്തകള്‍  ക്രൈം ന്യൂസ്  ക്രൈം ലേറ്റ്സ്റ്റ് ന്യൂസ്  case registered against ex solider for keeping arrack  pathanamthitta  pathanamthitta district news  crime news  crime latest news
പത്തനംതിട്ടയില്‍ കോട സൂക്ഷിച്ചതിന് മുന്‍ സൈനികനെതിരെ കേസ്

By

Published : Mar 24, 2021, 6:50 PM IST

Updated : Mar 24, 2021, 9:46 PM IST

പത്തനംതിട്ട:50 ലിറ്റര്‍ കോട സൂക്ഷിച്ചതിന് മുന്‍ സൈനികനെതിരെ കേസെടുത്തു. അനില്‍ കുമാറിനെതിരെയാണ് (49) അബ്‌കാരി നിയമ പ്രകാരം കേസെടുത്തത്. എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിലാണ് കോട കണ്ടെത്തിയത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. വീട്ടില്‍ ചാരായം നിര്‍മിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി. റോബര്‍ട്ടിന്‍റെ നിര്‍ദേശാനുസരണം നടന്ന റെയ്‌ഡില്‍ പ്രിവന്‍റീവ് ഓഫിസര്‍ കെ.എം ഷിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ അജിത്ത് ജോസഫ്, പി.എം. അനൂപ്, ഡ്രൈവര്‍ മധുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി താലൂക്കില്‍ എക്സൈസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള വിവരങ്ങള്‍ മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് - 0469 2682540, എക്‌സൈസ് റെയ്ഞ്ച് ഓഫിസ് 0469-2683222, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍- 9400069470, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്‌ടര്‍ - 9400069480 തുടങ്ങിയ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

Last Updated : Mar 24, 2021, 9:46 PM IST

ABOUT THE AUTHOR

...view details