പത്തനംതിട്ട:വളർത്തു നായയെ അടിച്ചു കൊന്നെന്ന വീട്ടമ്മയുടെ പരാതിയിൽ അയൽവാസിയായ യുവാവിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കുറപ്പുഴ പടപ്പാട്ട് കുന്നിൽ വീട്ടിൽ സൂസന്‍ നൽകിയ പരാതിയിൽ അയല്‍വാസി അനൂപിനെതിരെ കേസെടുത്തതായി തിരുവല്ല സിഐ പിഎസ് വിനോദ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ വളർത്തു നായയെ കൊന്ന സംഭവത്തില്‍ യുവാവിനെതിരെ കേസ് - the dog was killed news
കുറപ്പുഴ പടപ്പാട്ട് കുന്നിൽ വീട്ടിൽ സൂസന്‍ നൽകിയ പരാതിയിൽ അയല്‍വാസി അനൂപിനെതിരെ തിരുവല്ല പൊലീസാണ് കേസെടുത്തത്
വിലങ്ങ്
നായയുടെ ശരീരത്തിന്‍റെ പല ഭാഗത്തും ക്ഷതം ഏറ്റിരുന്നതായും ആന്തരികമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ നിന്നും വ്യക്തമായതായി വെറ്റിനറി ഡോക്ടർ ബിനി പറഞ്ഞു. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനായി നായയുടെ ആന്തരീകാവയവങ്ങൾ തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയക്കുമെന്നും ഡോക്ടർ പറഞ്ഞു. നായയെ കൊല്ലുമെന്ന് അയൽവാസിയായ അനൂപ് ഒരു മാസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായി സൂസൻ പറഞ്ഞു.