പത്തനംതിട്ട:Sabarimala Updates ശ്രീ അയ്യപ്പ ഹെൽത്ത് അമനിറ്റീസ് സൊസൈറ്റി (സഹാസ്) കാര്‍ഡിയോളജി സെന്‍ററിന്‍റെ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ഗവ.ആശുപത്രിയിലേക്ക് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റിയതിനാല്‍ ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമാകെയര്‍, ജനറല്‍ സര്‍വീസ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം Sahas Cardiology Center. ജനറല്‍ ഒപി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവന്‍റീവ് ഇസിജി ലാബ്, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആന്‍റിജന്‍ ടെസ്‌റ്റ് എന്നീ സൗകര്യങ്ങള്‍ സഹാസ് ഒരുക്കിയിട്ടുണ്ട്.
14 പേര്‍ അടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡോ. ഒ വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. നാല് മെഡിക്കല്‍ ഓഫീസര്‍, മൂന്ന് സ്‌റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. കൂടാതെ പമ്പയില്‍ പൂര്‍ണമായും സൗജന്യമായി വെന്‍റിലേറ്റര്‍ ഉള്‍പ്പടെയുള്ള ഒരു ഐസിയു ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്.
ALSO READ:COVID variant: ഒമിക്രോണിനെ എന്തിന് ഭയക്കണം, ഇത്രയധികം ആശങ്ക വേണോ? വിശദമായി അറിയാം...