പത്തനംതിട്ട:വിനോദയാത്ര സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. എംസി റോഡിൽ തിരുവല്ലയ്ക്ക് സമീപം തുകലശേരിയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് ശിവകാശി നാരനാപുരം സ്വദേശി മണികണ്‌ഠനാണ് (23) മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വിനോദയാത്ര സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് - തിരുവല്ല
തുകലശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപമുള്ള കൊടും വളവില്‍ വച്ചാണ് വിനോദയാത്ര സംഘം സഞ്ചരിച്ച കാർ മറിഞ്ഞത്. അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു
വിനോദയാത്ര സംഘം സഞ്ചരിച്ച കാർ മറിഞ്ഞു; ഒരാൾ മരിച്ചു
തുകലശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപമുള്ള കൊടും വളവില്‍വച്ച് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മണികണ്‌ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മണികണ്‌ഠന്‍റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.