കേരളം

kerala

ETV Bharat / state

കാനറാ ബാങ്ക് തട്ടിപ്പ് കേസ് ; പ്രതി പിടിയിൽ

ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

കാനറാ ബാങ്ക്  കാനറാ ബാങ്ക് തട്ടിപ്പ്  കാനറാ ബാങ്ക് അറസ്‌റ്റ്  canara bank fraud case  canara bank
കാനറാ ബാങ്ക് തട്ടിപ്പ്; പ്രതി പിടിയിൽ

By

Published : May 17, 2021, 8:05 AM IST

പത്തനംതിട്ട: കാനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്നും 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്കിലെ കാഷ്യർ ആയിരുന്ന വിമുക്ത ഭടൻ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് ആണ് പിടിയിലായത്. കുടുംബത്തിനൊപ്പം ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ ഭാര്യയും രണ്ടു കുട്ടികളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ആദ്യം ബാങ്ക് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് അന്ന് കേസെടുത്തിരുന്നു. ബാങ്ക് ശാഖയില്‍ നിന്നും ഇയാൾ തട്ടിയെടുത്തത് 8.13 കോടി രൂപയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പുറത്തു വന്നത്. ബാങ്കിന്‍റെ തുമ്പമണ്‍ ശാഖയിലെ ജീവനക്കാരന്‍റെ ഭാര്യയുടെ അക്കൗണ്ടിലുള്ള പത്ത് ലക്ഷം രൂപ ആരോ പിന്‍വലിച്ചതായി അന്ന് പരാതി ലഭിച്ചിരുന്നു. ഇടപാടുകള്‍ കൈകാര്യം ചെയ്‌തിരുന്ന വിജീഷ് തനിക്ക് പിഴവ് സംഭവിച്ചതാണെന്ന് അധികൃതരോട് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ബാങ്ക് നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ മറ്റ് തട്ടിപ്പുകളും കണ്ടെത്തിയത്. വിജീഷ് കുടുംബസമേതം കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിക്കുന്നതറിഞ്ഞ പൊലീസ് ഏപ്രില്‍ ആദ്യം അവിടെ ചെന്നപ്പോഴെക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്ന് ഇയാളുടെ വാഹനം പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. 14 മാസം കൊണ്ട് 191 ഇടപാടുകളിലൂടെയാണ് ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്തത്. 2019ലാണ് ഇയാൾ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്.

കൂടുതൽ വായനക്ക്:പത്തനംതിട്ടയില്‍ കോടികള്‍ കവര്‍ന്ന് ബാങ്ക് ജീവനക്കാരൻ മുങ്ങി ; 5 പേര്‍ക്ക് സസ്‌പെൻഷൻ

ABOUT THE AUTHOR

...view details