പത്തനംതിട്ട:സീതത്തോട് ചിറ്റാറില്‍ സ്വകാര്യബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.
ചിറ്റാറില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടം; പത്തോളം പേര്‍ക്ക് പരിക്ക് - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
സീതത്തോട് ചിറ്റാറില്‍ സുല്‍ത്താന്‍ എന്ന സ്വകാര്യബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു.
ചിറ്റാറില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടം; പത്തോളം പേര്‍ക്ക് പരിക്ക്
ആങ്ങമൂഴിയില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുല്‍ത്താന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. പ്രദേശത്ത് ശക്തമായ മഴ പെയ്‌തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ നിരവധി വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി.