അയ്യപ്പഭക്തര്‍ക്ക് തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍ - latest sabarimala
സന്നിധാനത്തു മാത്രം 13 ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മകരവിളക്ക് സമയത്ത് പുല്‍മേട്ടിലും ടവര്‍ സ്ഥാപിക്കും.

അയ്യപ്പഭക്തര്‍ക്കായി തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍
പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് തടസമില്ലാത്ത മൊബൈല്‍ സേവനമൊരുക്കി ബി.എസ്.എന്‍.എല്‍. സന്നിധാനത്ത് മാത്രം 13 ടവറുകളാണ് ബി.എസ്.എൻ.എല്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ സേവനം മകരവിളക്ക് കഴിയുന്നതുവരെ ലഭിക്കും. ത്രീജി സേവനമാണ് ഇവിടെയുള്ളത്. ശബരിമലയില്‍ ചിലയിടങ്ങളില്‍ ബി.എസ്.എന്‍.എല്‍ സേവനത്തിന് തടസമുണ്ടെന്ന് പരാതിയുണ്ട്. അവ പരിഹരിച്ചുവരികയാണ്. മകരവിളക്ക് സമയത്ത് പുല്‍മേട്ടിലും ടവര്‍ സ്ഥാപിക്കും.