കേരളം

kerala

ETV Bharat / state

കാണാതായ 60കാരിയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി - കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി പ്രക്കാനത്ത് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹമാണ് പമ്പയാറ്റിൽ കണ്ടെത്തിയത്

pta death  കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി  കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റിൽ  Body of missing housewife found  dead body found in Pamba river  missing cases  missing woman  missing woman found dead  കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി  missing
കാണാതായ വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി

By

Published : Jun 1, 2023, 7:41 AM IST

Updated : Jun 1, 2023, 3:30 PM IST

പത്തനംതിട്ട:വീട്ടില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. കോഴഞ്ചേരി പ്രക്കാനത്ത് നിന്നും കാണാതായ സിആര്‍ രമാദേവിയുടെ (60) മൃതദേഹമാണ് പമ്പയാറ്റിലെ ആറന്മുള സത്രക്കടവില്‍ ബുധനാഴ്‌ച കണ്ടെത്തിയത്. പ്രക്കാനം ആലുനില്‍ക്കുന്നതില്‍ സജുവിന്‍റെ ഭാര്യയാണ് സിആര്‍ രമാദേവി.

തിങ്കളാഴ്‌ച മുതലാണ് രമാദേവിയെ വീട്ടിൽ നിന്നും കാണാതായത്. തിങ്കളാഴ്‌ച (മെയ്‌ 29) രാവിലെ ക്ഷേമനിധി ഓഫിസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയ രമാദേവിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവർ മൊബൈൽ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. രമാദേവിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് രമാദേവി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതായി കണ്ടെത്തി.

പിന്നാലെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ പിന്നീട് ഇവർ എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല. ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌ത്രീയ്ക്കാ‌യി പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെയാണ് ബുധനാഴ്‌ച പമ്പാനദിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ:സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്നതിനിടെ ഏഴാം വയസില്‍ കാണാതായി; 9 വര്‍ഷത്തിന് ശേഷം മകളെ തിരിച്ചു കിട്ടിയ കഥ

കാണാതായ പെൺകുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍:അടുത്തിടെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാണാതായ രണ്ടുവയസുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. അയല്‍വാസിയുടെ മുറിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്‍റെ അനുമാനം.

ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്‌പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദേവ്‌ല ഗ്രാമത്തില്‍ വാടകയ്‌ക്ക് താമസിച്ചുവന്നിരുന്ന കുടുംബത്തിലെ രണ്ട് വയസുകാരിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഏപ്രില്‍ ഏഴിനാണ് കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. സംഭവ ദിവസം കാലത്ത് താന്‍ ജോലിക്കായി പുറത്തേക്ക് പോയെന്നും വീട്ടിലുണ്ടായിരുന്ന ഭാര്യ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മാര്‍ക്കറ്റിലേക്ക് പോയെന്നുമാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മാര്‍ക്കറ്റില്‍ നിന്ന് ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ കണ്ടെത്താനായില്ലെന്ന് പരാതിയിലുണ്ട്. പിന്നാലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയുടെ വീടിനുള്ളിലെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെടുത്തത്. പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വ്യക്തമായത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ദിവസവേതന തൊഴിലാളിയാണെന്നും സെന്‍ട്രല്‍ നോയിഡ എസിപി പറഞ്ഞിരുന്നു.

ALSO READ:കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ; പ്രതി ഒളിവില്‍

Last Updated : Jun 1, 2023, 3:30 PM IST

ABOUT THE AUTHOR

...view details