പത്തനംതിട്ട :കുട്ടിയാനയുടെ ജഡം പമ്പാ നദിയിലൂടെ ഒഴുകിയെത്തി. പാമ്പാവാലി മൂലക്കയം കടവിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് ആനക്കുട്ടിയുടെ ജഡം നാട്ടുകാര്‍ കണ്ടത്. പിടിയാനയുടെ ജഡമാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളമിറങ്ങിയപ്പോഴാണ് മണ്ണില്‍ കമഴ്‌ന്നുകിടക്കുന്ന നിലയില്‍ ജഡം ശ്രദ്ധയില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട കാട്ടാന വനത്തിനുള്ളില്‍ നിന്നും ഒഴുകിയെത്തിയതാകാമെന്ന് കരുതുന്നു.