പത്തനംതിട്ട:ഇലന്തൂരില്‍ നടന്ന നരബലിയുമായി ബന്ധപ്പെട്ട് നടന്ന തെരച്ചിലില്‍മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. ആദ്യം പദ്‌മത്തിന്‍റെയും പിന്നീട് ദീർഘനേരത്തെ തെരച്ചിലിന് ശേഷം റോസ്‌ലിന്‍റെയും മൃതദേഹം ഭഗവല്‍ സിങ്ങിന്‍റെ വീടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
നരബലിയുടെ ബാക്കിപത്രം, ഇലന്തൂരില്‍ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി, ദൃശ്യങ്ങള്‍ - മൃതദേഹങ്ങൾ കണ്ടെത്തി
പ്രതി ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്ത് നിന്നാണ് മരിച്ച പദ്‌മത്തിന്‍റെയും റോസ്‌ലിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആഴത്തിൽ കുഴിയെടുത്താണ് ഇരു മൃതദേഹങ്ങളും പ്രതികൾ കുഴിച്ചിട്ടിരുന്നത്.
മൃതദേഹങ്ങൾക്കായി തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങൾ
ആഴത്തില്‍ കുഴിയെടുത്താണ് ഇരു മൃതദേഹങ്ങളും കുഴിച്ചിട്ടത്. മൃതദേഹങ്ങളില്‍ നിന്ന് ശരീരഭാഗങ്ങൾ വേർപെട്ട നിലയിലാണെന്നാണ് വിവരം. പ്രതികളായ ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെ ഇന്ന് രാവിലെ ഇലന്തൂരിലെ വീട്ടിലെത്തിച്ചാണ് മൃതദേഹങ്ങൾക്കായുള്ള തെരച്ചില്‍ തുടങ്ങിയത്.
വൻ പൊലീസ് സന്നാഹത്തിന് നടുവിലാണ് തെരച്ചില്‍ നടത്തിയത്.