പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും വ്യാജ തോക്കും തിരകളും വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെച്ചൂച്ചിറ കൊല്ലമുള രാജീവിന്‍റെ വീട്ടില്‍നിന്നാണ് വ്യാജ തോക്കും തിരകളും വെടിമരുന്നും കണ്ടെടുത്തത്. രാജീവ് ഒളിവിലാണ്.
പത്തനംതിട്ടയിൽ വ്യാജ തോക്കും തിരകളും പിടികൂടി - കളള തോക്ക്
വെച്ചൂച്ചിറ കൊല്ലമുള രാജീവിന്‍റെ വീട്ടില്‍ നിന്നാണ് തോക്കും തിരകളും കണ്ടെടുത്തത്
പത്തനംതിട്ടയിൽ നിന്നും കളള തോക്കും തിരകളും പിടിച്ചെടുത്തു
ജില്ലയിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച വൈകിട്ട് വരെ 181 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 193 പേരെ അറസ്റ്റ് ചെയ്യുകയും, 124 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയ 32 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാന്‍മസാല വില്‍പ്പനക്കാരനായ മല്ലപ്പള്ളി കുന്നന്താനം പാറാങ്കല്‍ സ്വദേശി 85 വയസുകാരനെ ക്വാറന്‍റൈനിലാക്കി. ഇയാളുടെ കൈയിൽ നിന്നും പാന്‍മസാല പാക്കറ്റും പിടിച്ചെടുത്തു.