മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി കരിങ്കൊടി കാണിച്ചു - പത്തനംതിട്ട ബിജെപി
ശബരിമല തീര്‍ഥാടകര്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ലെന്ന് ആരോപണം
ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളില്ല ; കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപിയുടെ കരിങ്കൊടി
പത്തനംതിട്ട:ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായുള്ള ശബരിമല അവലോകന യോഗത്തിനിടെ ബിജെപി പ്രതിഷേധം. ഒരുക്കങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ എരുമേലിയിൽ പ്രതിഷേധിച്ചത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
Last Updated : Nov 2, 2019, 3:09 PM IST