ബിനോയ് കോടിയേരി ശബരിമലയിൽ - binoy kodiyeri
മകനോടൊപ്പമായിരുന്നു ബിനോയ് കോടിയേരിയുടെ ദർശനം.
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. മകനോടൊപ്പമായിരുന്നു ബിനോയ് കോടിയേരിയുടെ ദർശനം.
ചിങ്ങമാസപൂജകൾക്കായാണ് ശബരിമല നട ഇന്നലെ തുറന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇരുമുടിക്കെട്ടുമായി ബിനോയ് കോടിയേരിയും സംഘവും ശബരിമലദർശനം നടത്തിയത്. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു. ബിഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി നിലവിൽ ജാമ്യത്തിലാണ്.