കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തി

സാമൂഹിക നീതി വകുപ്പും ഭാരത ദിവ്യങ്ക സമിതിയും സംയുക്തമായാണ് പെരിനാട് മടത്തുംമുഴി ശബരിമല ഇടത്താവളത്തിൽ പരിപാടി സംഘടിപ്പിച്ചത്

വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തി സാമൂഹിക നീതി വകുപ്പ്

By

Published : Apr 2, 2019, 10:19 PM IST

Updated : Apr 2, 2019, 11:28 PM IST

വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തി സാമൂഹിക നീതി വകുപ്പ്
പത്തനംതിട്ട:ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടർമാരെ വിവിപാറ്റ് മെഷീനുകൾ പരിചയപ്പെടുത്തുന്ന പ്രവർത്തനം ആരംഭിച്ചു. സാമൂഹിക നീതി വകുപ്പും ഭാരത ദിവ്യങ്ക സമിതിയും സംയുക്തമായാണ് പെരിനാട് മടത്തുംമുഴി ശബരിമല ഇടത്താവളത്തിൽ പരിപാടി സംഘടിപ്പിച്ചത്. വോട്ടവകാശം നമ്മുടെ കടമയും ഉത്തരവാദിത്വവും ആണെന്നും അംഗങ്ങൾ വോട്ട് ചെയ്യുന്നു എന്നു ഉറപ്പുവരുത്തണമെന്നും നോഡല്‍ ഓഫീസർ കെ കെ ബിമൽ രാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി ജില്ലയിലുടനീളം വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാന്നി താലൂക്കിലെ പെരിനാട് പഞ്ചായത്തിൽ 367 പേരും സീതത്തോട് 286, വടശ്ശേരിക്കര 302 ചിറ്റാർ 382 പേരുമാണ് ഭിന്നശേഷിക്കാർ ആയിട്ടുള്ളത്.

Last Updated : Apr 2, 2019, 11:28 PM IST

ABOUT THE AUTHOR

...view details