പത്തനംതിട്ട:വ്യാജ ഹോമിയോ മരുന്നു വിതരണത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ.ഡി ബിജുകുമാർ അറിയിച്ചു. ജില്ലാ ഹോമിയോപ്പതി വകുപ്പിന്‍റെ നേത്യത്വത്തിൽ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതമാണെന് അദ്ദേഹം പറഞ്ഞു.
വ്യാജ ഹോമിയോ മരുന്നു വിതരണത്തിനെതിരെ ജാഗ്രത വേണം: ഡി.എം.ഒ - ജാഗ്രത വേണം
ജില്ലാ ഹോമിയോപ്പതി വകുപ്പിന്‍റെ നേത്യത്വത്തിൽ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതമാണെന് അദ്ദേഹം പറഞ്ഞു.
വ്യാജ ഹോമിയോ മരുന്നു വിതരണത്തിനെതിരെ ജാഗ്രത വേണം: ഡി.എം.ഒ
ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നായ ആഴ്സനിക് ആൽബ് വാങ്ങുന്നതിന് വലിയ തോതിൽ തിരക്ക് അനുഭവപ്പെട്ടതോടെ പല തരത്തിലുള്ള വ്യാജ മരുന്ന് വിതരണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. അമിത വില വാങ്ങുന്നതു മായി ബന്ധപ്പെട്ട വിവരം 9072615303 എന്ന നമ്പരിൽ പരാതിയായി അറിയിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.