കേരളം

kerala

ETV Bharat / state

മാര്‍ച്ച് 5ന് സംസ്ഥാനത്ത് എത്തിയവര്‍ 28 ദിവസം ഹോം ക്വാറൻ്റൈനില്‍ തുടരണം - വായുസഞ്ചാരമുള്ള മുറി

ഹോം ക്വാറൻ്റൈനില്‍ കഴിയുന്നവർ ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശങ്ങള്‍ പാലിച്ച് സന്ദര്‍ശകരുമായോ കുടുംബാംഗങ്ങളുമായോ സമ്പര്‍ക്കമില്ലാതെ വായുസഞ്ചാരമുള്ള മുറിയില്‍ തനിച്ചുകഴിയേണ്ടതാണെന്ന് നിർദ്ദേശം.

28 ദിവസം ഹോം ക്വാറൻ്റയിനില്‍  മാര്‍ച്ച് 5നു ശേഷം  ആരോഗ്യവകുപ്പ്  നിര്‍ദേശം  വായുസഞ്ചാരമുള്ള മുറി  തനിച്ചുകഴിയണം
മാര്‍ച്ച് 5ന് സംസ്ഥാനത്ത് എത്തിയവര്‍ 28 ദിവസം ഹോം ക്വാറൻ്റൈനില്‍ തുടരണം

By

Published : Apr 3, 2020, 6:33 PM IST

പത്തനംതിട്ട: മാര്‍ച്ച് അഞ്ചിന് ശേഷം സംസ്ഥാനത്തും ജില്ലയിലും എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും ഹോം ക്വാറൻ്റൈിനില്‍ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും നിർദേശം ബാധകമാണ്.

ഈ കാലയളവില്‍ ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശങ്ങള്‍ പാലിച്ച് സന്ദര്‍ശകരുമായോ കുടുംബാംഗങ്ങളുമായോ സമ്പര്‍ക്കമില്ലാതെ വായുസഞ്ചാരമുള്ള മുറിയില്‍ തനിച്ചു കഴിയേണ്ടതാണ്. കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിൻ്റെയും ആരോഗ്യത്തെ കരുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുള്‍പ്പെടെ എല്ലാവരും ഈ നിര്‍ദേശം പാലിക്കണം.

ജില്ലയില്‍ മാര്‍ച്ച് 22ന് എത്തിയവരുടെ ക്വാറൻ്റൈൻ കാലാവധി അവസാനിക്കുന്നത് എപ്രില്‍ 19 ശേഷമായിരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

ABOUT THE AUTHOR

...view details