കേരളം

kerala

ETV Bharat / state

കൊവിഡും കാറ്റും പിന്നെ മഴയും; ഓണ വിപണിയില്‍ പ്രതീക്ഷയോടെ ഏത്തവാഴ കർഷകർ - onam market news

ലോക്ക്ഡൗണ്‍ ഇളവുകൾ വന്നതോടെ ഓണ വിപണി സജീവമാകുന്നത് തങ്ങൾക്കും പ്രയോജനമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഓണ വിപണി വാര്‍ത്ത  ഏത്തവാഴക്കര്‍ഷകര്‍ വാര്‍ത്ത  ഏത്തവാഴ വാര്‍ത്ത  ഏത്തവാഴ ഓണ വിപണി വാര്‍ത്ത  ഏത്തക്ക കൃഷി വാര്‍ത്ത  ചുഴലിക്കാറ്റ് ഏത്തവാഴ കൃഷി വാര്‍ത്ത  ലോക്ക്‌ഡൗണ്‍ ഇളവ് ഓണ വിപണി വാര്‍ത്ത  ലോക്ക്‌ഡൗണ്‍ ഇളവ് വാര്‍ത്ത  banana farmers  banana farmers news  banana farmers onam sales news  onam market news  onam market banana farmers news
കൊവിഡിന് പിന്നാലെ ചുഴലിക്കാറ്റും; ഓണ വിപണിയിലെങ്കിലും കരകയറുമെന്ന പ്രതീക്ഷയില്‍ ഏത്തവാഴക്കര്‍ഷകര്‍

By

Published : Aug 6, 2021, 10:53 AM IST

Updated : Aug 6, 2021, 1:34 PM IST

പത്തനംതിട്ട: ഓണ വിപണിയിലെ താരമാണ് ഏത്തക്ക. ഓണ വിഭവങ്ങളായ ഉപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാക്കാൻ നാടൻ ഏത്തക്ക തന്നെ വേണമെന്ന് ഭൂരിഭാഗവും നിർബന്ധം പിടിക്കുന്നതിന്‍റെ കാരണം അതിന്‍റെ രുചിപെരുമ തന്നെ. എന്നാൽ ഏത്തവാഴക്കർഷകർക്ക് ഇക്കുറിയും പറയാനുള്ളത് നഷ്‌ടങ്ങളുടെ കണ്ണീർ കണക്ക് മാത്രം.

ചതിച്ച് മഴയും ചുഴലിക്കാറ്റും

ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകരുടെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞാണ് അടുത്തിടെ വീശിയടിച്ച കാറ്റ് കടന്നു പോയത്. ആയിരക്കണക്കിന് വാഴകളാണ് നിലം പൊത്തിയത്. ബാക്കിയായ വാഴകൃഷിയെ മഴ കൂടി ചതിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പല കർഷകരും.

കൊവിഡും കാറ്റും പിന്നെ മഴയും; ഓണ വിപണിയില്‍ പ്രതീക്ഷയോടെ ഏത്തവാഴ കർഷകർ

അടൂർ നഗരസഭ പരിധിയിലെ പരമ്പരാഗത കർഷകനായ മുരളി ഓണ വിപണി ലക്ഷ്യമിട്ടാണ് ഒരേക്കർ നിലത്ത് ഏത്തവാഴ കൃഷിയിറക്കിയത്. തുടർച്ചയായി പെയ്‌ത മഴ കാരണം കൃഷിയിൽ വെള്ളം കെട്ടിനിന്നതിനെ തുടർന്ന് പാകമായി വന്ന കുലകളുടെ വളർച്ച മുരടിച്ചു. ആയിരത്തോളം വാഴകളിൽ ഭൂരിഭാഗവും ഇത്തരത്തിൽ നാശവസ്ഥയിലായെന്ന് മുരളി പറഞ്ഞു.

ഓണ വിപണി ലക്ഷ്യമിട്ട് കര്‍ഷകര്‍

ഇതിന് പുറമേ കീടബാധയേറ്റും വിളവെടുപ്പിനു പാകമായിവന്ന വാഴകൾ ഒടിഞ്ഞു വീണും നശിക്കുകയാണ്. വെള്ളം കെട്ടിനിൽക്കാതിരുന്ന ഭാഗത്തെ കൃഷിയിൽ മാത്രമാണ് മികച്ച വിളവ് ലഭിച്ചത്. കഴിഞ്ഞ വർഷവും കനത്ത വിള നാശം നേരിട്ടിരുന്നതായും അതിന്‍റെ നഷ്‌ട പരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുരളി പറയുന്നു.

അതേസമയം, ലോക്ക്ഡൗണില്‍ ഇളവുകൾ ഏര്‍പ്പെടുത്തിയതോടെ ഓണ വിപണി സജീവമാകുന്നത് തങ്ങൾക്കും പ്രയോജനമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Read more: മഴക്കെടുതി : പത്തനംതിട്ടയില്‍ 527.28 ലക്ഷത്തിന്‍റെ കൃഷിനാശം

Last Updated : Aug 6, 2021, 1:34 PM IST

ABOUT THE AUTHOR

...view details