പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ഉത്തരവിറക്കി. 13, 14 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍ അവ എത്തിച്ചേരുന്നതിന് ആറ് മണിക്കൂര്‍ മുമ്പും കടന്നുപോയതിന് നാല് മണിക്കൂര്‍ ശേഷവുമാണ് മദ്യനിരോധനം.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം - makaravilakku
13, 14 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍ അവ എത്തിച്ചേരുന്നതിന് ആറ് മണിക്കൂര്‍ മുമ്പും കടന്നുപോയതിന് നാല് മണിക്കൂര്‍ ശേഷവുമാണ് മദ്യനിരോധനം.
![തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ban on alcohol മദ്യനിരോധനം തിരുവാഭരണ ഘോഷയാത്ര ശബരിമല മകരവിളക്ക് coronation procession sabarimala makaravilakku pb noohu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5662255-thumbnail-3x2-pb.jpg)
പന്തളം, കുളനട എന്നീ വില്ലേജ് പരിധികളില്‍ 13ന് രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെയും കിടങ്ങന്നൂര്‍ പരിധിയില്‍ 13ന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി എന്നിവടങ്ങളില്‍ 13ന് രാവിലെ 11 മുതല്‍ രാത്രി 9 വരെയുമാണ് മദ്യനിരോധനം.
കോഴഞ്ചേരിയില്‍ 13ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ പരിധിയില്‍ 13ന് വൈകിട്ട് മൂന്ന് മുതല്‍ 14ന് രാവിലെ ഏഴുവരെയും റാന്നിയില്‍ 14ന് രാവിലെ ആറുമുതല്‍ 10 വരെയും വടശേരിക്കര 14ന് രാവിലെ ആറുമുതല്‍ 12 വരെയും റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 14ന് രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയുമാണ് മദ്യനിരോധനം.