പത്തനംതിട്ട:അടൂര്‍ മുണ്ടപ്പള്ളിയില്‍ കുടുംബ വഴക്കിനിടെ 8 മാസം പ്രയമുള്ള പിഞ്ചുകുഞ്ഞിന് അച്ഛന്‍റെ ക്രൂര മര്‍ദനം. കുഞ്ഞിനും അമ്മയ്ക്കും സ്റ്റീല്‍ പൈപ്പിന് അടിയേറ്റു. സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്‍റെ വലത് കവിള്‍ ഭാഗത്തെ താടിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ മുണ്ടപ്പള്ളി സ്വദേശി ഷിനുമോനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
പിഞ്ചുകുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചു; താടിയെല്ലിന് പൊട്ടല്‍, അച്ഛൻ അറസ്റ്റില്‍ - സ്റ്റീൽ പൈപ്പ് കൊണ്ട് കുഞ്ഞിനെ തല്ലിയ പിതാവ്
അടൂര്‍ മുണ്ടപ്പള്ളിയിലാണ് സംഭവം. സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്‍റെ താടിയെല്ല് പൊട്ടി. സംഭവത്തിൽ മുണ്ടപ്പള്ളി സ്വദേശി ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കുടുംബ വഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയ്ക്ക് മർദനമേറ്റതോടെ ഷിനുവിന്‍റെ ഭാര്യ ഇയാളുടെ തലയ്‌ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ഷിനുവിന് തലയിൽ നാല് തുന്നലുണ്ടെന്നും ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഷിനുമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.