പത്തനംതിട്ട : കെ.ടി ജലീൽ എംഎൽഎയുടെ 'ആസാദ് കശ്‌മീര്‍' പരാമര്‍ശത്തിനെതിരെ ആർഎസ്എസ് നേതാവ് തിരുവല്ല കോടതിയില്‍ ഹര്‍ജി നൽകി. ആര്‍എസ്‌എസ് ജില്ല പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ ആണ് കോടതിയെ സമീപിച്ചത്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ആസാദ് കശ്‌മീര്‍ പരാമര്‍ശം, ജലീലിനെതിരെ തിരുവല്ല കോടതിയില്‍ ആർഎസ്എസ് നേതാവിന്‍റെ ഹര്‍ജി - കെടി ജലീലിനെതിരെ ഹർജി
കെ.ടി ജലീലിന്‍റെ ആസാദ് കശ്‌മീര്‍ പരാമർശത്തിനെതിരെ ആര്‍എസ്‌എസ് ജില്ല പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ സമർപ്പിച്ച ഹർജി തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ഹര്‍ജി ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അരുണ്‍ മോഹന്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കശ്‌മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെ.ടി ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. 'പാക് അധീന കശ്‌മീര്‍' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്‌മീര്‍' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. പൊതുവെ പാകിസ്ഥാനും അനുകൂലികളുമാണ് ഈ പ്രയോഗം നടത്താറുള്ളത്. വിഭജനകാലത്ത് കശ്‌മീരിനെ രണ്ടായി പകുത്തിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമര്‍ശം.